പൊലീസിനെ ഭീഷണിപ്പെടുത്തിയ സി.പി.എം നേതാവിനെതിരെ കേസില്ലെന്ന് പൊലീസ്
'പാർട്ടിക്കെതിരെ കളിച്ചാല്‍ വീട്ടില്‍ തിരിച്ചെത്തില്ല, കൈ തല്ലിയൊടിക്കും' പരസ്യമായി ഭീഷണിപ്പെടുത്തിയ സി.പി.എം നേതാവിനെതിരെ കേസില്ലെന്ന് പൊലീസ്

കോഴിക്കോട് ചോമ്പാലയിൽ പൊലീസിനെ പരസ്യമായി ഭീഷണപ്പെടുത്തിയ സി.പി.എം നേതാവിനെതിരെ കേസില്ല. പൊലീസിനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ച ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ഇ.എം ദയാനന്ദനെതിരെയാണ് കേസെടുക്കേണ്ടതില്ലെന്ന നിലപാടില്‍ പൊലീസ് എത്തിയത്.
പാർട്ടിക്കെതിരെ കളിച്ചാല്‍ വീട്ടില്‍ തിരിച്ചെത്തില്ലന്നും കൈ തല്ലിയൊടിക്കുമെന്നുമായിരുന്നു സി.പി.എം നേതാവും ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗവുമായ ഇ.എം ദയാനന്ദന്റെ ഭീഷണി. സംഭവത്തിന്റെ വിശദീകരണം ആരാഞ്ഞപ്പോള്‍ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് വടകര സി.ഐ സന്തോഷ്കുമാറിന്റെ മറുപടി.