LiveTV

Live

Kerala

ഡോളർ കടത്ത് കേസ്: രണ്ട് വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യും

ദുബൈയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശികളായ ലാഫിർ മുഹമ്മദ്, മുഹമ്മദ് കിരൺ എന്നിവരെയാണ് ചോദ്യം ചെയ്യുക.

ഡോളർ കടത്ത് കേസ്: രണ്ട് വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളർ കടത്ത് കേസിൽ രണ്ട് വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യും. ദുബൈയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശികളായ ലാഫിർ മുഹമ്മദ്, മുഹമ്മദ് കിരൺ എന്നിവരെയാണ് ചോദ്യം ചെയ്യുക. കോൺസുലേറ്റ് വഴി കടത്തിയ ഡോളർ വിദേശത്ത് ഏറ്റുവാങ്ങിയത് ഇവരാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. വ്യാഴാഴ്ച്ചയാണ് ഇവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുക.

സ്വപ്ന, സരിത്ത് എന്നിവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോളർ കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ നടക്കുന്നത്. പ്രതികളെ ഉടൻ തന്നെ നാട്ടിലെത്തിച്ച് ചോദ്യ ചെയ്യാനുള്ള നീക്കത്തിലാണ് കസ്റ്റംസ്. നാട്ടിലെത്തിക്കാൻ വിദേശ മന്ത്രാലയത്തിന്റെ അനുമതി കസ്റ്റംസ് നേടിയിട്ടുണ്ട്.

വിദേശത്തേക്ക് കടത്തിയ ഡോളർ എന്തുചെയ്തു എന്നതുസംബന്ധിച്ച അന്വേഷണത്തിലാണ്, ഈ രണ്ട് വ്യവസായികളാണ് ഇത് വിദേശത്ത് വെച്ച് കൈപറ്റിയിരിക്കുന്നത് എന്ന് കസ്റ്റംസ് കണ്ടെത്തിയത്. ദുബൈയിൽ തന്നെയുള്ള വ്യത്യസ്ത പദ്ധതികളിൽ ഡോളറുകൾ നിക്ഷേപം നടത്തിയതായാണ് നിലവിലെ വിലയിരുത്തൽ.