LiveTV

Live

Kerala

ഇന്ന് 4545 പേര്‍ക്ക് കോവിഡ്; 4659 രോഗമുക്തി

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,695 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്

ഇന്ന് 4545 പേര്‍ക്ക് കോവിഡ്; 4659 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 53 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,695 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3302 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 422 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4659 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 395, കൊല്ലം 229, പത്തനംതിട്ട 327, ആലപ്പുഴ 218, കോട്ടയം 470, ഇടുക്കി 200, എറണാകുളം 718, തൃശൂര്‍ 303, പാലക്കാട് 249, മലപ്പുറം 511, കോഴിക്കോട് 511, വയനാട് 228, കണ്ണൂര്‍ 242, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,179 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.