LiveTV

Live

Kerala

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു: സമ്പർക്കപട്ടിക തയ്യാറാക്കുന്നതിൽ നിന്ന് പൊലീസ് പിന്മാറുന്നു

ഡി.ജി.പിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു: സമ്പർക്കപട്ടിക തയ്യാറാക്കുന്നതിൽ നിന്ന് പൊലീസ് പിന്മാറുന്നു

കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നതിൽ നിന്ന് പോലീസ് പിന്മാറുന്നു. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ഡി.ജി.പിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കോവിഡ് രോഗികളുടെ പട്ടിക വലിയ രീതിയിൽ നീണ്ടതോടെയാണ് പൊലീസിന് ഈ പട്ടിക തയ്യാറാക്കാൻ രംഗത്തിറങ്ങേണ്ടി വന്നത്. എന്നാൽ, ഈ ഉത്തരവാദിത്വം പോലീസിനെ ഏൽപ്പിച്ചതിനെതിരെ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് രംഗത്ത് വന്നിരുന്നു. അതുപോലെത്തന്നെ, പട്ടിക തയ്യാറാക്കാൻ കോവിഡ് രോഗികളുടെ ഫോൺ വിശദാംശങ്ങൾ സ്വീകരിക്കുന്നതും വിവാദത്തിന് ഇടയാക്കിയിരുന്നു.

സമ്പർക്കപ്പട്ടിക തയ്യാറാക്കൽ അൽപ്പം കഠിന പ്രയത്നം ആയിരുന്നു എന്നാണ് പോലീസ് വിലയിരുത്തുന്നത്. ക്രമസമാധാന ശ്രമങ്ങളെ ഇത് ബാധിക്കുന്ന ഒരു പശ്ചാത്തലം കൂടിയുണ്ടായിരുന്നു. ഇതുകൊണ്ടുകൂടിയാണ് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിന് തൊട്ടുപിന്നാലെ ഡി.ജി.പി ഇത്തരമൊരു ഉത്തരവ് പുറത്തിറക്കാൻ കാരണം. ഘട്ടം ഘട്ടമായി സമ്പർപട്ടിക തയ്യാറാക്കൽ വീണ്ടും ആരോഗ്യ വകുപ്പിന് കൈമാറാനാണ് നിർദ്ദേശം.