വി. എസ് ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷ സ്ഥാനം ഒഴിയുന്നു
2016 ജൂലൈ മുതലാണ് വി.എസ് ഭരണപരിഷ്ക്കരണ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേൽക്കുന്നത്

വി. എസ് അച്യുതാനന്ദന് ഭരണ പരിഷ്കാര കമ്മീഷന് സ്ഥാനമൊഴിയും. ഇതിനു മുന്നോടിയായി കവടിയാറിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിലേക്ക് താമസം മാറ്റി.
ആരോഗ്യ പ്രശ്നമാണ് ചുമതല ഒഴിയാന്‍ കാരണം. സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി ചുമതലകളെല്ലാം അദ്ദേഹം പെട്ടെന്ന് നിര്‍വ്വഹിക്കുകയാണെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. 2016 ആഗസ്റ്റ് മുതലാണ് വി.എസ് ഭരണപരിഷ്ക്കരണ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേൽക്കുന്നത്. ഈ കാലയളവിൽ സർക്കാരിന് ആറ് റിപ്പോർട്ട് അദ്ദേഹം സമർപ്പിച്ചിരുന്നു. രണ്ട് റിപ്പോർട്ടുകൾ കൂടി നൽകാനുണ്ട്.