LiveTV

Live

Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഈ മാസം 21ന് കേരളത്തില്‍

ഏപ്രില്‍ അവസാനത്തോടെ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാനാണ് സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പ്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം  ഈ മാസം 21ന് കേരളത്തില്‍

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഈ മാസം 21നെത്തും. വിവിധ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തും.

ഏപ്രില്‍ അവസാനത്തോടെ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാനാണ് സാധ്യത. വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശമിറക്കുന്നതിന് മുന്നോടിയായിട്ടാണ് മൂന്നംഗ കേന്ദ്രസംഘമെത്തുന്നത്.

80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് രോഗികള്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പിലും തപാല്‍ വോട്ട് ഏര്‍പ്പെടുത്തും. ആരോഗ്യ വകുപ്പുമായി ആദ്യ ഘട്ട ചര്‍ച്ച പൂര്‍ത്തിയായതായി ടിക്കാറാം മീണ അറിയിച്ചു.

കണ്ണൂരിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വ്യാപക പരാതികളാണ് കമ്മീഷനുമുന്നിലുള്ളത്. കേന്ദ്ര സംഘം കണ്ണൂര്‍ ജില്ലയെ പ്രത്യേകം പരിഗണിക്കും. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ ബൂത്തുകളില്‍ സുരക്ഷ വര്‍ധിപ്പിക്കും. മൂന്ന് വര്‍ഷമായി ഒരുസ്ഥലത്ത് തുടരുന്ന തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ മാറ്റും. പോലീസില്‍ ഐ.ജി. വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം ബാധകം. ഡിജിപിക്ക് ബാധകമല്ലെന്നും മീണ വ്യക്തമാക്കി.