LiveTV

Live

Kerala

ഹൃദയാഘാതം; കെഎം ഷാജി എംഎല്‍എ ആശുപത്രിയില്‍

ആന്‍ജിയോപ്‌ളാസ്റ്റിക്ക് വിധേയനാക്കി

ഹൃദയാഘാതം; കെഎം ഷാജി എംഎല്‍എ ആശുപത്രിയില്‍

കോഴിക്കോട്: മുസ്‌ലിംലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെഎം ഷാജിയെ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാജിയെ ആന്‍ജിയോപ്‌ളാസ്റ്റിക്ക് വിധേയനാക്കി.

കോവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുകയായിരുന്നു അദ്ദേഹം. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ഷാജിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.

ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയേക്കും.