LiveTV

Live

Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം: ജസ്റ്റിസ് കെമാല്‍ പാഷ

ഇടതുപക്ഷത്തെ ചിലരുടെ പ്രസ്താവനയാണ് മത്സരിക്കാനുള്ള തീരുമാനത്തന് കാരണമെന്നും അദ്ദേഹം പറഞ്ഞു

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം: ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമെന്ന് റിട്ട. ഹൈക്കോടതി ജഡ്ജ് കെമാല്‍ പാഷ. ഇടതുപക്ഷത്തെ ചിലരുടെ പ്രസ്താവനയാണ് മത്സരിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയോ സ്വതന്ത്രനായോ മത്സരിക്കും. എറണാകുളത്തോ കളമശ്ശേരിയിലോ മത്സരിക്കാനാണ് താത്പര്യം. ബിജെപിയോടും അവരുടെ ഭരണരീതിയോടും താത്പര്യമില്ല. എംഎല്‍എ ആയാള്‍ ശമ്പളം വാങ്ങില്ല.- കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

ഈയിടെ വൈറ്റില മേല്‍പ്പാലം വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ തുറന്നു കൊടുത്ത സംഭവത്തില്‍ സര്‍ക്കാറിനെതിരെ കെമാല്‍ പാഷ രംഗത്തു വന്നിരുന്നു. വീട്ടിലെ തേങ്ങാവെട്ടി പണിതതല്ല പാലം എന്നോര്‍ക്കണമെന്നും പാലമുദ്ഘാടനം തെരഞ്ഞെടുപ്പില്‍ വില പേശലിനായി വച്ചതാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.