LiveTV

Live

Kerala

'കണ്ടെയ്നര്‍ ലോറികള്‍ കുനിഞ്ഞില്ല; പച്ചക്ക് പറഞ്ഞ ബെന്നി ജോസഫിനും ടീമിനും ട്രോള്‍, കൂടെ മുഖ്യമന്ത്രിയും

വൈറ്റില പാലത്തിലൂടെ കണ്ടെയ്നര്‍ ലോറികൾ പോയാൽ മെട്രോ തൂണില്‍ തട്ടുമെന്നും അതിനാല്‍ കണ്ടെയ്‌നറുകൾക്ക് കുനിഞ്ഞ് പോകേണ്ടി വരുമെന്ന് പരിഹസിച്ച ബെന്നി ജോസഫ് ജനപക്ഷത്തെ ട്രോളി സോഷ്യല്‍ മീഡിയ

'കണ്ടെയ്നര്‍ ലോറികള്‍ കുനിഞ്ഞില്ല; പച്ചക്ക് പറഞ്ഞ ബെന്നി ജോസഫിനും ടീമിനും ട്രോള്‍, കൂടെ മുഖ്യമന്ത്രിയും

വൈറ്റില പാലത്തിലൂടെ കണ്ടെയ്നര്‍ ലോറികൾ പോയാൽ മെട്രോ തൂണില്‍ തട്ടുമെന്നും അതിനാല്‍ കണ്ടെയ്‌നറുകൾക്ക് കുനിഞ്ഞ് പോകേണ്ടി വരുമെന്ന് പരിഹസിച്ച ബെന്നി ജോസഫ് ജനപക്ഷത്തെ ട്രോളി സോഷ്യല്‍ മീഡിയ. വൈറ്റില പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ വലിയ കണ്ടെയ്‌നര്‍ ലോറികള്‍ പാലത്തിന് മുകളിലൂടെ പോകുന്ന വീഡിയോകളും ഫോട്ടോകളും പങ്കുവെച്ചുകൊണ്ടാണ് ബെന്നി ജോസഫിനെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. ജോസഫിന്റെ വാദം നിരവധി പേര്‍ രാഷ്ട്രീയമായി ഉപയോഗിക്കു കൂടി ചെയ്ത പശ്ചാതലത്തിലായിരുന്നു ട്രോളുകള്‍.

‘പച്ചയ്ക്ക് പറയുന്നു’ എന്ന പേജിലൂടെയൊക്കെയായിരുന്നു ബെന്നി ജോസഫ് ഈ വിമര്‍ശനം ഉയര്‍ത്തിയത്.

വൈറ്റില കുണ്ടന്നൂര്‍ പാലങ്ങള്‍ ഉദ്ഘാടനം ചെയ്തതായി വ്യക്തമാക്കി മുഖ്യന്ത്രി പിണറായി വിജയന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലും കണ്ടെയ്നര്‍ ലോറി പാലം കടന്ന് വരുന്നതായിരുന്നു. വിവാദങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് മുഖ്യമന്ത്രിയുടെ ഈ പോസ്റ്റിനെ ചിലര്‍ കാണുന്നത്.

’14 ഫീറ്റ് കണ്ടെയ്‌നര്‍ ലോറി, കുനിയാതെ മുട്ടുമടക്കാതെ വൈറ്റില പാലം കയറി ഇറങ്ങുന്ന മനോഹരമായ കാഴ്ച’ എന്നുപറഞ്ഞുകൊണ്ടാണ് ആളുകള്‍ വീഡിയോകള്‍ പങ്കുവെക്കുന്നത്. കുത്തിത്തിരിപ്പുണ്ടാക്കുന്നവര്‍ക്ക് നല്ല നമസ്‌ക്കാരമെന്നും പച്ചക്ക് തന്നെയാണ് കാര്യങ്ങള്‍ പറയുന്നതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. മന്ത്രി ജി സുധാകരനും ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായി തന്നെ രംഗത്തെത്തിയിരുന്നു. വൈറ്റില പാലത്തില്‍ കയറിയാല്‍ ലോറികള്‍ മെട്രോ പാലത്തില്‍ തട്ടുമെന്നാണ് ചിലര്‍ പ്രചരിപ്പിച്ചത്, അത്ര കൊഞ്ഞാണന്മാരാണോ എഞ്ചിനിയര്‍മാര്‍? അത്തരത്തില്‍ പ്രചരിപ്പിച്ചവരാണ് കൊഞ്ഞാണന്മാരെന്നായിരുന്നു ജി സുധാകരന്റെ പരിഹാസം.

'കണ്ടെയ്നര്‍ ലോറികള്‍ കുനിഞ്ഞില്ല; പച്ചക്ക് പറഞ്ഞ ബെന്നി ജോസഫിനും ടീമിനും ട്രോള്‍, കൂടെ മുഖ്യമന്ത്രിയും
'കണ്ടെയ്നര്‍ ലോറികള്‍ കുനിഞ്ഞില്ല; പച്ചക്ക് പറഞ്ഞ ബെന്നി ജോസഫിനും ടീമിനും ട്രോള്‍, കൂടെ മുഖ്യമന്ത്രിയും
'കണ്ടെയ്നര്‍ ലോറികള്‍ കുനിഞ്ഞില്ല; പച്ചക്ക് പറഞ്ഞ ബെന്നി ജോസഫിനും ടീമിനും ട്രോള്‍, കൂടെ മുഖ്യമന്ത്രിയും
'കണ്ടെയ്നര്‍ ലോറികള്‍ കുനിഞ്ഞില്ല; പച്ചക്ക് പറഞ്ഞ ബെന്നി ജോസഫിനും ടീമിനും ട്രോള്‍, കൂടെ മുഖ്യമന്ത്രിയും

വൈറ്റില കുണ്ടന്നൂർ പാലങ്ങൾ ഉദ്ഘാടനം ചെയ്തു.

Posted by Pinarayi Vijayan on Saturday, January 9, 2021