LiveTV

Live

Kerala

വാളയാറിൽ 9 വർഷത്തിനിടെ 42 പോക്സോ കേസുകൾ; ശിക്ഷിക്കപ്പെട്ടത് രണ്ട് കേസിലെ പ്രതികൾ മാത്രം

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ ഉള്ള പ്രദേങ്ങളിൽ ഒന്നാണ് വാളയാർ.

വാളയാറിൽ 9 വർഷത്തിനിടെ 42 പോക്സോ കേസുകൾ; ശിക്ഷിക്കപ്പെട്ടത് രണ്ട് കേസിലെ പ്രതികൾ മാത്രം

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ ഉള്ള പ്രദേങ്ങളിൽ ഒന്നാണ് വാളയാർ. കഴിഞ്ഞ 9 വർഷത്തിനിടെ 42 പോക്സോ കേസുകൾ വാളയാർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. രണ്ട് കേസുകളിൽ മാത്രമാണ് ഇതുവരെ പ്രതികൾ ശിക്ഷിക്കപെട്ടത്. ലൈഗിക പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ സഹോദരിമാർ കൊല്ലപ്പെട്ട വാളയാറിൽ കുട്ടികൾ ലൈംഗിക പീഡനനത്തിന് പലതവണ ഇരയായിട്ടുണ്ടെന്ന് പൊലീസ് രേഖകൾ തന്നെ തെളിയിക്കുന്നു. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതൽ കേസുകൾ ഉള്ളത്

പോക്സോ നിയമം നിലവിൽ വന്നതിന് ശേഷം മാത്രം 42 കേസുകൾ വാളയാർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. 2 കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപെട്ടത്. 23 കേസുകൾ വിചാരണ ഘട്ടത്തിലാണ്. 8 കേസുകളിൽ നിന്നും പരാതിക്കാർ പിൻമാറി. ആദിവാസി മേഖലയിൽ നിന്നാണ് 4 കേസുകൾ റിപ്പോർട്ട് ചെയ്തത്. 12 വയസിൽ താഴെ ഉള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം വന്നതിന് ശേഷം സംസ്ഥാനത്ത് ആദ്യ പോക്സോ കേസ് റിപ്പോർട്ട് ചെയ്തതും വാളയാറിൽ തന്നെ. പോക്സോ കേസിൽ വീഴ്ച്ച വരുത്തിയതിന് വാളയാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ വർഷം സർക്കാർ നടപടി എടുത്തിരുന്നു.