LiveTV

Live

Kerala

പത്തനംതിട്ടയിലെ ജലനിധി കരാറുകാരന്റെ ദുരൂഹ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

നീതി തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അഭിഭാഷകരെ സ്വാധീനിച്ച് ചിലർ കേസ് അട്ടിമറിക്കുന്നതായാണ് കുടുംബത്തിന്റെ ആരോപണം.

പത്തനംതിട്ടയിലെ ജലനിധി കരാറുകാരന്റെ ദുരൂഹ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

അഞ്ചു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കൊലപാതകമെന്ന് സംശയിക്കുന്ന മരണം ലോക്കൽ പൊലീസും ക്രൈം ബാഞ്ചും അന്വേഷിച്ചെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു. നീതി തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അഭിഭാഷകരെ സ്വാധീനിച്ച് ചിലർ കേസ് അട്ടിമറിക്കുന്നതായാണ് കുടുംബത്തിന്റെ ആരോപണം.

ജലനിധി കരാറുകാരനായ പത്തനംതിട്ട അത്തിക്കയം സ്വദേശി വിനോദിനെ 2015 ഡിസംബർ മൂന്നിനാണ് തൊടുപുഴക്ക് സമീപം പൊന്നന്താനത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയിക്കാവുന്ന വിധത്തിൽ നിരവധി തെളിവുകൾ കണ്ടെത്തിയ കേസിൽ ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തി. എന്നാൽ ഏതാനം മാസങ്ങൾക്കകം തെളിവില്ലെന്ന കാരണം പറഞ്ഞ് അന്വേഷണ സംഘം കേസ് അവസാനിപ്പിക്കുകയാണുണ്ടായത്.

കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ തലക്ക് പിന്നിലേറ്റ ക്ഷതം മൂലമാണ് വിനോദിന്റെ മരണം സംഭവിച്ചതെന്ന് വ്യക്തമായിരുന്നു. എന്നാൽ ദുരൂഹതകളും സംശയങ്ങളും ഏറെയുണ്ടായിട്ടും വേണ്ട വിധത്തിൽ കേസ് അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ല. അതേസമയം വിനോദിന്റെ അടുത്ത സുഹൃത്തായിരുന്ന വിജയന് തൊടുപുഴയിലേക്ക് വിളിച്ചു വരുത്തി ഇയാളെ കൊലപ്പെടുത്തിയതാണന്നാണ് ബന്ധുക്കളുടെ ആരോപണം.

സംഭവത്തിൽ പുനരന്വേഷണം വേണമെന്ന് കാട്ടി മുഖ്യമന്ത്രിക്കടക്കം നിരവധി പരാതി നൽകിയിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇതേതുടർന്ന് മൂന്ന് വർഷം മുമ്പ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അഭിഭാഷകരെ സ്വാധീനിച്ച് ചിലർ കേസ് അട്ടിമറിക്കുകയാണന്നാണ് കുടുംബം ആരോപിക്കുന്നത്. അഞ്ച് വർഷത്തിലേറെയായി ദുരൂഹമായി തുടരുന്ന കേസിൽ ശരിയായ അന്വേഷണം നടത്തണമെന്നും നീതി ഉറപ്പാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.