LiveTV

Live

Kerala

ലീഗിന് കൂടുതൽ സീറ്റ് നൽകണമെന്നല്ല താൻ പറഞ്ഞതെന്ന് കെ.മുരളീധരൻ

മുന്നണി വിട്ട് പോയ ഘടകകക്ഷികളുടെ സീറ്റുകൾ വീതം വെക്കുമ്പോൾ മുസ്ലിം ലീഗിനെ കൂടി ഉൾപ്പെടുത്തണം

ലീഗിന് കൂടുതൽ സീറ്റ് 
നൽകണമെന്നല്ല താൻ പറഞ്ഞതെന്ന് കെ.മുരളീധരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ സീറ്റ് നൽകണമെന്നല്ല താൻ പറഞ്ഞതെന്ന് കെ.മുരളീധരൻ എം.പി. മുന്നണി വിട്ട് പോയ ഘടകകക്ഷികളുടെ സീറ്റുകൾ വീതം വയ്ക്കുമ്പോൾ മുസ്ലിം ലീഗിനെ കൂടി ഉൾപ്പെടുത്തണം. നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‍ലിം ലീഗിന് അധിക സീറ്റ് നല്‍കണമെന്ന് കെ മുരളീധരന്‍
Also Read

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‍ലിം ലീഗിന് അധിക സീറ്റ് നല്‍കണമെന്ന് കെ മുരളീധരന്‍

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സീറ്റ് വീതം വെക്കുമ്പോള്‍ ലീഗിനെയും പരിഗണിക്കണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. മുന്നണിയില്‍ നിന്ന് വിട്ടുപോയ പാർട്ടികളുടെ സീറ്റ് വീതം വെക്കുമ്പോള്‍ ലീഗിന് പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് മുരളീധരന്‍റെ പക്ഷം. ഇതിനിടെ കോഴിക്കോട് ജില്ലയില്‍ അധികമായി രണ്ട് സീറ്റുകള്‍ വാങ്ങണമെന്ന് മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. വടകര, പേരാമ്പ്ര, ബേപ്പൂർ സീറ്റുകളില്‍ ഏതെങ്കിലും രണ്ട് സീറ്റുകള്‍ വേണമെന്നാണ് ആവശ്യം.