അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത് ഒന്‍പതു മണിക്കൂര്‍
സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്തത്

ഡോളര്‍ കടത്തു കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് ക്ലീന്‍ചിറ്റ് നല്‍കാതെ കസ്റ്റംസ്. അയ്യപ്പനെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു. രാവിലെ പത്തിന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് 7.15നാണ് അവസാനിച്ചത്.
സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്തത്. യു.എ.ഇ കോണ്‍സുലേറ്റില്‍ സ്പീക്കറുടെ ഓഫീസില്‍ നിന്ന് പാഴ്സലുകള്‍ എത്തിയതുമായി ബന്ധപ്പെട്ട് അയ്യപ്പന് അറിയാമെന്നാണ് കസ്റ്റംസിന് കിട്ടിയിരുന്ന മൊഴി.
കസ്റ്റംസ് മൂന്നാമത് നല്കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പന് ചോദ്യംചെയ്യലിനായി ഹാജരായത്. ആദ്യ തവണ വാട്സ് ആപ്പ് വഴി അയക്കുകയും അയ്യപ്പനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയുമാണ് കസ്റ്റംസ് ചെയ്തത്. എന്നാല്‍ നോട്ടീസ് ലഭിച്ചില്ല എന്നാണ് ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിന് കെ അയ്യപ്പന് മറുപടി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് നോട്ടീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ സഭാസമ്മേളനത്തിന്റെ തിരക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ അയ്യപ്പന് ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.