കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നു; വിമര്‍ശനവുമായി ഗവര്‍ണര്‍
കാര്‍ഷിക നിയമം കേരളത്തെ ബാധിക്കുമെന്നും പുതിയ നിയമം താങ്ങുവില ഇല്ലാതാക്കുന്നതാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. കാര്‍ഷിക നിയമം കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് എന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കുറ്റപ്പെടുത്തി. കാര്‍ഷിക നിയമം കേരളത്തെ ബാധിക്കുമെന്നും പുതിയ നിയമം താങ്ങുവില ഇല്ലാതാക്കുന്നതാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.സമരം ചെയ്യന്ന കര്‍ഷകരുടേത് വലിയ ചെറുത്തുനില്‍പ്പ് ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
25000 പേർക്ക് കൂടി പട്ടയം നൽകും. ലൈഫ് പദ്ധതി രണ്ടാം ഘട്ടം നടപ്പാക്കും. ഓൺലൈൻ ക്ലാസുകൾ മുടക്കംകൂടാതെ ചാനൽ വഴി സംപ്രേഷണം ചെയ്യാനായി സിൽവർ ലൈൻ റെയിൽ സർക്കാരിന്റെ അഭിമാന പദ്ധതിയാണ് . ടൂറിസം മേഖലയിലെ ജീവനക്കാർക്കായി സഹകരണ ബാങ്കുകളുടെ സഹായത്തോടെ വായ്പാ പദ്ധതി നടപ്പിലാക്കും.
കോവിഡ് സമയത്ത് അതിഥി തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനായിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് ടൂറിസം മേഖലയെ ബാധിച്ചു. കെ. ഫോൺ പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബങ്ങൾക്കും ഇന്റര്‍നെറ്റ് ഉറപ്പ് വരുത്തും. ഖാദി ബോർഡ് വഴി 5000 പുതിയ തൊഴിൽ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും. വ്യവസായ വകുപ്പ് നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള പദ്ധതികൾ തുടരും. ശബരിമലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കും. കെ ഫോൺ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.