LiveTV

Live

Kerala

വാളയാര്‍ കേസ് സി.ബി.ഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് മാതാപിതാക്കളുടെ നിവേദനം

ഹൈക്കോടതി വാളയാർ കേസിൽ പുനർവിചാരണ പ്രഖ്യാപിച്ചപ്പോൾ ഒരു പരാമർശം കൂടി നടത്തിയിരുന്നു. ആവശ്യമെങ്കിൽ സർക്കാരിന് തുടരന്വേഷണം ആവശ്യപ്പെടാം

വാളയാര്‍ കേസ് സി.ബി.ഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് മാതാപിതാക്കളുടെ നിവേദനം

വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സർക്കാറിന്റെ അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമില്ലെന്നും അമ്മ പറഞ്ഞു. കേസിലെ പ്രോസിക്യൂട്ടർമാരുടെ വീഴ്ച്ചപറ്റിയെങ്കില്‍ അതിന് സർക്കാറിനും ഉത്തരവാദിത്തമുണ്ടെന്ന് മുൻ സ്പെഷൽ പ്രോസിക്യൂട്ടർ ജലജാ മാധവൻ മീഡിയവണിനോട് പറഞ്ഞു.

ഹൈക്കോടതി വാളയാർ കേസിൽ പുനർവിചാരണ പ്രഖ്യാപിച്ചപ്പോൾ ഒരു പരാമർശം കൂടി നടത്തിയിരുന്നു. ആവശ്യമെങ്കിൽ സർക്കാരിന് തുടരന്വേഷണം ആവശ്യപ്പെടാം. ഇതിന്റെ പശ്ചാത്തലത്തിലാണ് സി.ബി.ഐ അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക് കുട്ടികളുടെ അമ്മ നിവേദനം നൽകിയത്.

കേസിന്റെ അന്വേഷണ ഘട്ടത്തിൽ പ്രവീൺ എന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിനാലാണ് യുവാവ് ആത്മഹത്യ ചെയ്തത്. ഇതു കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അമ്മ ആവശ്യപ്പെട്ടു. അതേ സമയം വിചാരണാ വേളയിൽ 3 തവണ പ്രോസിക്യൂട്ടർമാരെ മാറ്റിയത് കേസിനെ പ്രതികൂലമായി ബാധിച്ചതായി മുൻ സ്പെഷൽ പ്രോസിക്യൂട്ടർ ജലജാ മാധവൻ പറഞ്ഞു.

കേസ് സി.ബി.ഐക്ക് വിടണമെങ്കിൽ സർക്കാർ കോടതിയിൽ അപ്പീൽ നൽകണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടാണ് ഇനി അറിയേണ്ടത്.