ചെണ്ട ചേർത്ത് പിടിച്ച് പി.ജെ ജോസഫ്; നിയമസഭ തെരഞ്ഞെടുപ്പിലും ചിഹ്നത്തിൽ മാറ്റമുണ്ടാകില്ല
അതേ സമയം, രണ്ടിലയെ കുറിച്ച് കൂടുതൽ സംസാരങ്ങളൊന്നുമില്ല.

ചെണ്ടയെ ഹൃദയത്തോട് ചേർത്ത് പിടിക്കുകയാണ് പി.ജെ ജോസഫ്. എം.എൽ.എ പങ്കെടുക്കുന്ന പരിപാടികളിൽ ചെണ്ട അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് ചെണ്ട തന്നെ ചിഹ്നമായി ആവശ്യപ്പെടുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
ഒട്ടുമിക്ക പരിപാടികളിലും ചെണ്ടമേളത്തിനായി നല്ലൊരു സമയം മാറ്റിവയ്ക്കുന്നുണ്ട് പി.ജെ ജോസഫ്. ചെണ്ടയെ കുറിച്ച് പറയുമ്പോൾ കഥകളും കവിതകളും ഒഴുകുന്നു. അതേ സമയം, രണ്ടിലയെ കുറിച്ച് കൂടുതൽ സംസാരങ്ങളൊന്നുമില്ല.
തൊടുപുഴയിൽ നടക്കുന്ന കാർഷിക മേളയിൽ പെരുവനം കുട്ടൻ മാരാരും സംഘവും കൊട്ടിക്കയറിയപ്പോൾ പി.ജെ ജോസഫ് അതിനിടയിലൂടെ നടന്ന് കയറിയത് ചിലത് ഉറപ്പിച്ചുകൊണ്ട് തന്നെയാണ്.