സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണ്ടെന്ന് കസ്റ്റംസിന് നിയമോപദേശം
നിയമസഭ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസ് മറുപടി നല്കി. ചോദ്യം ചെയ്യലിന് നാളെ ഹാജരാകാമെന്ന് കാട്ടി സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് നോട്ടീസ് നല്കി

അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവിശ്യമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം. നിയമസഭ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസ് മറുപടി നല്കി. ചോദ്യം ചെയ്യലിന് നാളെ ഹാജരാകാമെന്ന് കാട്ടി സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് നോട്ടീസ് നല്കി. കഴിഞ്ഞ മൂന്ന് തവണയും ഹാജാരാകില്ലെന്ന് അയ്യപ്പന് പറഞ്ഞിരുന്നു. സഭ സമ്മേളനമുള്ളതിനാല്‍ തിരക്കുണ്ടെന്നായിരുന്നു അയ്യപ്പന് ഇതിന് നല്കിയ വിശദീകരണം.
ഒപ്പംതന്നെ സ്പീക്കറുടെ ഓഫീസില്‍ നിന്നും ഒരു മെയിലും കസ്റ്റംസിന് ലഭിച്ചിരുന്നു. സ്പീക്കറുടെ ഓഫീസിലെ സ്റ്റാഫുകള്‍ക്ക് നിയമപരിരക്ഷയുണ്ടെന്നും അതിനാല്‍ തന്നെ ചോദ്യം ചെയ്യലിന് അയ്യപ്പന് ഹാജരാകില്ല എന്നുമായിരുന്നു ഉള്ളടക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഒരു നിയമോപദേശം തേടിയത്. അതിന് ശേഷമാണ് ഇതുസംബന്ധിച്ച് നിയമതടസങ്ങളില്ലെന്ന് നിയമേപദാശം ലഭിച്ചത്.