കൊല്ലം കൊട്ടാരക്കരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം
കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

കൊല്ലം കൊട്ടാരക്കരയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പന്തളം കുറമ്പാല സ്വദേശികളായ നാസർ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ മകൾ സുമയ്യയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മൂവരും സഞ്ചരിച്ചിരുന്ന കാർ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.