LiveTV

Live

Kerala

21 മുറിവുകള്‍, നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റേത് കസ്റ്റഡി മരണമെന്ന സൂചനയുമായി ജുഡീഷ്യൽ കമ്മീഷൻ

ആദ്യ പോസ്റ്റ്മോര്‍ട്ടം അട്ടിമറിച്ചു. ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം ന്യുമോണിയയാണെന്നാണ് കണ്ടെത്തിയത്.രണ്ടാമത് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മര്‍ദ്ദനമേറ്റതിന്‍റെ വിവരങ്ങള്‍ രേഖപ്പെടുത്തിയത്

21 മുറിവുകള്‍, നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റേത് കസ്റ്റഡി മരണമെന്ന സൂചനയുമായി ജുഡീഷ്യൽ കമ്മീഷൻ

നെടുംങ്കണ്ടത്തെ രാജ്കുമാറിന്‍റേത് കസ്റ്റഡി മരണമാണെന്ന് സൂചന നല്‍കി ജുഡീഷ്യല്‍ കമ്മീഷന്‍. ആദ്യ പോസ്റ്റ്മോര്‍ട്ടം അട്ടിമറിച്ചു. ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം ന്യുമോണിയയാണെന്നാണ് കണ്ടെത്തിയത്. രണ്ടാമത് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മര്‍ദ്ദനമേറ്റതിന്‍റെ വിവരങ്ങള്‍ രേഖപ്പെടുത്തിയത്. 21 മുറിവുകളാണ് റീപോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് പറയുന്നു. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.