LiveTV

Live

Kerala

വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് കേസിലെ മുന്‍ പ്രോസിക്യൂട്ടര്‍

സർക്കാറിന്‍റെ അനാസ്ഥ മൂലമാണ് പ്രോസിക്യൂട്ടർമാർക്ക് വീഴ്ച സംഭവിച്ചത്. ഇടക്കിടെ പ്രോസിക്യൂട്ടർമാരെ മാറ്റിയത് കേസിനെ ബാധിച്ചു.

വാളയാർ കേസിൽ പുനരന്വേഷണം വേണമെന്ന് കേസിലെ മുന്‍ പ്രോസിക്യൂട്ടര്‍

വാളയാർ കേസിൽ പുനർ വിചാരണ കൊണ്ട് കാര്യമില്ലെന്നും, പുനരന്വേഷണം നടത്തണമെന്നും കേസിലെ മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവൻ. സർക്കാറിന്‍റെ അനാസ്ഥ മൂലമാണ് പ്രോസിക്യൂട്ടർമാർക്ക് വീഴ്ച സംഭവിച്ചത്. ഇടക്കിടെ പ്രോസിക്യൂട്ടർമാരെ മാറ്റിയത് കേസിനെ ബാധിച്ചു. ഹൈക്കോടതിയിൽ സർക്കാർ നൽകിയ ഹരജിയിൽ പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നും ജലജ മാധവൻ പറഞ്ഞു. കൊലപാതക സാധ്യത ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും ജലജ മാധവൻ മീഡിയ വണ്ണിനോട് പറഞ്ഞു. അതേസമയം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രിയെ കാണും. കേസില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് അമ്മ മുഖ്യമന്ത്രിയെ കാണുന്നത്.