നവജാത ശിശുവിന്റെ കൊലപാതകം; അമ്മ അറസ്റ്റിൽ
ജനിച്ചയുടൻ പെൺകുഞ്ഞിനെ ഇയർ ഫോൺ വയർ കഴുത്തില്‍ ചുറ്റിയാണ് കൊന്നത്

നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജനിച്ചയുടൻ പെൺകുഞ്ഞിനെ ഇയർ ഫോൺ വയർ കഴുത്തില്‍ ചുറ്റിയാണ് കൊന്നത്.
ഡിസംബർ 15നാണ് സംഭവം. രക്ത സ്രാവത്തെ തുടർന്ന് ഷാഹിനയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മണിക്കൂറുകൾക്ക് മുമ്പ് യുവതി പ്രസവിച്ചതായി വ്യക്തമായത്. പിന്നീട് തിരച്ചിൽ നടത്തിയപ്പോൾ കുഞ്ഞിൻ്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.