സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ ചോദ്യം ചെയ്യല്‍; നിലപാട് കടുപ്പിച്ച് കസ്റ്റംസ്
ചട്ടം 165 കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ലെന്ന് കസ്റ്റംസിന്റെ മറുപടി
സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നിയമസഭ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസ് മറുപടി നല്കി. ചട്ടം 165 കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ലെന്നാണ് കസ്റ്റംസിന്റെ മറുപടി.
കെ അയ്യപ്പന്റെ ചോദ്യം ചെയ്യലിന് സ്പീക്കറുടെ അനുമതി വേണമെന്ന് സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ഇതിനാണ് കസ്റ്റംസിന്റെ മറുപടി.