LiveTV

Live

Kerala

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുന്നേ തുറന്ന് കൊടുത്തു; വീ ഫോർ കൊച്ചി പ്രവർത്തകര്‍ അറസ്റ്റില്‍

പൊതുമുതൽ നശിപ്പിച്ച കുറ്റം ഇവർക്കെതിരെ ചുമത്തി. വൈറ്റില മേൽപ്പാലത്തിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുന്നേ തുറന്ന് കൊടുത്തു; വീ ഫോർ കൊച്ചി പ്രവർത്തകര്‍ അറസ്റ്റില്‍

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുന്നേ തുറന്ന് കൊടുത്ത മൂന്ന് പേർ അറസ്റ്റിൽ. വീ ഫോർ കൊച്ചി പ്രവർത്തകരാണ് അറസ്റ്റിലായത്. നിപുൺ ചെറിയാൻ, റാഫേൽ, ആഞ്ചലോസ്, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. പൊതുമുതൽ നശിപ്പിച്ച കുറ്റം ഇവർക്കെതിരെ ചുമത്തി. വൈറ്റില മേൽപ്പാലത്തിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു

ശനിയാഴ്ച മേൽപ്പാലം തുറന്നുകൊടുക്കാനിരിക്കെ ഒരു കൂട്ടമാളുകൾ ബാരിക്കേഡുകൾ നീക്കി വാഹനങ്ങൾ കടത്തിവിട്ടത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. വി ഫോർ കൊച്ചിയുടെ പ്രവർത്തകൻ നിപുൺ ചെറിയാൻ ഉൾപ്പെടെ നാലു പേരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ഗൂഢാലോചനക്കും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു.

പ്രതികൾ മേൽപ്പാലത്തിന്‍റെ ലൈറ്റ്, വയറിംഗ് ഉൾപ്പെടെയുള്ളവക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഒന്നര ലക്ഷം രൂപക്ക് മുകളിൽ നാശനഷ്ടം സംഭവിച്ചെന്ന് പൊതുമരാമത്തു വകുപ്പിന്റെ പരാതിയിൽ പറയുന്നത്. ഇതേ തുടർന്ന് പാലത്തിന്റെ സുരക്ഷ വർധിപ്പിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.

ഇതിനിടെ അറസ്റ്റിൽ പ്രതിഷേധവുമായി എത്തിയ വി ഫോർ കൊച്ചി പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ മരട് ജഗ്ഷനിൽ ഉന്തും തള്ളും ഉണ്ടായി.