LiveTV

Live

Kerala

വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത കേസിലെ പ്രതികൾ റിമാൻഡിൽ

പണം കെട്ടി വെക്കാമെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള വി ഫോർ കൊച്ചി പ്രവർത്തകരുടെ വാദം കോടതി അംഗീകരിച്ചില്ല.

വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത കേസിലെ പ്രതികൾ റിമാൻഡിൽ

വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നു കൊടുത്ത കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. പണം കെട്ടി വെക്കാമെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള വി ഫോർ കൊച്ചി പ്രവർത്തകരുടെ വാദം കോടതി അംഗീകരിച്ചില്ല.

ശനിയാഴ്ച മേൽപ്പാലം തുറന്നുകൊടുക്കാനിരിക്കെ ഒരു കൂട്ടമാളുകൾ ബാരിക്കേഡുകൾ നീക്കി വാഹനങ്ങൾ കടത്തിവിട്ടത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. വി ഫോർ കൊച്ചിയുടെ പ്രവർത്തകൻ നിപുൺ ചെറിയാൻ ഉൾപ്പെടെ നാലുപേരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ഗൂഢാലോചനക്കും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു.

പ്രതികൾ മേൽപ്പാലത്തിന്റെ ലൈറ്റ്, വയറിംഗ് ഉൾപ്പെടെയുള്ളവക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഒന്നര ലക്ഷം രൂപക്ക് മുകളിൽ നാശനഷ്ടം സംഭവിച്ചെന്നാണ് പൊതുമരാമത്തു വകുപ്പിന്റെ പരാതിയിൽ പറയുന്നത്. ഇതേ തുടർന്ന് പോലീസ് പാലത്തിന്റെ സുരക്ഷ വർധിപ്പിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അറിയിച്ചു. ഇതിനിടെ അറസ്റ്റിൽ പ്രതിഷേധവുമായി എത്തിയ വി ഫോർ കൊച്ചി പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ മരട് ജഗ്ഷനിൽ ഉന്തും തള്ളും ഉണ്ടായി.