LiveTV

Live

Kerala

ഒന്നര വയസ്സുകാരന്‍റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകം‍: അമ്മ അറസ്റ്റില്‍

കഴിഞ്ഞ ഡിസംബർ നാലിനാണ് കുഞ്ഞിനെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തിയത്

ഒന്നര വയസ്സുകാരന്‍റെ  മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകം‍:  അമ്മ അറസ്റ്റില്‍

കാസർകോട് ബദിയടുക്കയിലെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന അമ്മ ശാരദയെ പൊലീസ് അറസ്റ്റ് ചെയ്‍തു. പെർള കാട്ടുകുക്ക പെർതാജെ സ്വദേശി ശാരദയാണ് അറസ്റ്റിലായത്.

ഒന്നര വയസ്സുള്ള ഏക മകൻ സുസ്‍തിയെയാണ് കിണറ്റിൽ എറിഞ്ഞ് കൊന്നത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഡിസംബർ നാലിനാണ് കുഞ്ഞിനെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തിയത്.

കുട്ടി തനിയെ കിണറ്റില്‍ വീണതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിനെ ആരെങ്കിലും കിണറ്റില്‍ എറിഞ്ഞതാകുമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംശയം അമ്മയിലേക്ക് നീണ്ടതും, അറസ്റ്റ് നടന്നതും.