LiveTV

Live

Kerala

ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു

രണ്ടു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്തിയത്

ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു

കൊല്ലം കല്ലുവാതുക്കലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത നവജാതശിശു മരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടി മരിച്ചത്.

ഹൃദയ സംബന്ധമായ അസുഖമുള്ള കുട്ടിയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേയ്ക്കു മാറ്റി. കല്ലുവാതുക്കൽ ഊഴിയാക്കോട് ക്ഷേത്രത്തിനു സമീപത്തുനിന്നാണ് രണ്ടു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി എസ് എ ടി യിലേയ്ക്ക് മാറ്റുകയായിരുന്നു