LiveTV

Live

Kerala

തിരിച്ചടി മറികടക്കാൻ കോൺഗ്രസ് ശ്രമം ആരംഭിച്ചു

ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തി

തിരിച്ചടി മറികടക്കാൻ കോൺഗ്രസ് ശ്രമം ആരംഭിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാൻ കോൺഗ്രസ് ശ്രമം ആരംഭിച്ചു. ക്രൈസ്തവസഭകളുടെ വിശ്വാസം വീണ്ടെടുക്കാനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തി.

തദ്ദേശ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ക്രൈസ്തവ വോട്ടുകൾ ചോർന്നതായി കോൺഗ്രസ് വിലയിരുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ സഭനേതൃത്വവുമായി എ.ഐ.സി.സി സംഘം കൂടിക്കാഴ്ച ആരംഭിച്ചത്. പട്ടം കാതോലിക്കേറ്റ് സെന്‍ററിലെത്തിയാണ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവയെ കണ്ട് പിന്തുണ തേടിയത്.

എ.ഐ.സി സെക്രട്ടറി ഐവാൻ ഡിസൂസ, ആന്‍റോ ആന്‍റണി എം.പി എന്നിവരും കൂടിക്കാഴ്ചയിൽ താരിഖ് അൻവറിനൊപ്പമുണ്ടായിരുന്നു. രാഷ്ടീയം ചർച്ചയായില്ലെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം താരീഖ് അൻവർ പറഞ്ഞത്. മാർത്തോമ സഭ ബിഷപ്പ് ജോസഫ് മാർ ബർണബാസ് എ.പി സ്കോപ്പയെ നാലാഞ്ചിറയിലെ യിലെ സഭ കേന്ദ്രത്തിലെത്തി എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ രാവിലെ സന്ദർശിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പോഷക സംഘടന ഭാരവാഹികകളുമായി ഹൈക്കമാൻഡ് സംഘം കൂടിക്കാഴ്ച നടത്തി. 50 ശതമാനം സീറ്റുകളിൽ യുവപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. മികച്ച പരിഗണന ലഭിക്കണമെന്ന് കെ.എസ്.യു, മഹിള കോൺഗ്രസ് പ്രതിനിധികളും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.