''വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണം''; - ഹമീദ് വാണിയമ്പലം
വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള സി.പി.എം ശ്രമങ്ങൾ അനുവദിച്ചാൽ കേരളം സംഘ്പരിവാറിന്റെ സമ്പൂർണ നിയന്ത്രണത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു

കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള സിപിഎം ശ്രമങ്ങൾ അനുവദിച്ചാൽ കേരളം സംഘ്പരിവാറിന്റെ സമ്പൂർണ നിയന്ത്രണത്തിലാകുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം. ഇത്തരം നീക്കങ്ങൾ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം. മാധ്യമങ്ങളെയടക്കം ഉപയോഗിച്ച് വർഗീയ പ്രചരണമാണ് സിപിഎം നടത്തിയതെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.