LiveTV

Live

Kerala

വിടവാങ്ങിയത് വിപ്ലവത്തിന്‍റെ തീക്ഷ്ണതയും പ്രണയത്തിന്‍റെ ആര്‍ദ്രതയും സമ്മാനിച്ച കവി

കനവിൽ ഓമനിക്കാൻ ഒരുപിടി കവിതകൾ ബാക്കിയാക്കി അനിൽ പനച്ചൂരാൻ യാത്രയാകുന്നത്

വിടവാങ്ങിയത് വിപ്ലവത്തിന്‍റെ തീക്ഷ്ണതയും പ്രണയത്തിന്‍റെ ആര്‍ദ്രതയും സമ്മാനിച്ച കവി

ആലാപന ശൈലികൊണ്ട് മലയാളി ഹൃദയം കീഴടക്കി കവി അനിൽ പനച്ചൂരാൻ. നിസ്വാർഥമായ എഴുത്തിലൂടെ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചത് പ്രണയത്തിന്‍റെ ആർദ്രതയും വിപ്ലവത്തിന്‍റെ തീക്ഷ്ണതയും വിരഹത്തിന്റെ നൊമ്പരവും ആയിരുന്നു.

കവിയരങ്ങുകൾ പരുക്കൻ ശബ്ദം കൊണ്ട് ചൊല്ലിക്കൊഴിപ്പിച്ച താടിക്കാരൻ. സൗഹൃദക്കൂട്ടങ്ങൾ അയാൾക്കൊപ്പം കൂടെ കയ്യടിച്ച് പാടി. അപ്പോഴേക്കും കാസെറ്റുകളിലൂടെ നാടെങ്ങും ചെറുപ്പക്കാർക്ക് ഹരമായി മാറി അനിൽ. കവിതയെ പുതുതലമുറ വിസ്മരിച്ചുവെന്നത് വെറും മിഥ്യാ ധാരണ മാത്രമാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു അനില്‍ പനച്ചൂരാന്‍ കവിതകള്‍ യുവത്വം തുളുമ്പുന്ന ക്യാമ്പസ് ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചത്.

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു
Also Read

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

കാൽപനികതയുടെ നഷ്ടവസന്തം അങ്ങനെ ഒരിക്കൽക്കൂടി മലയാളത്തിൽ പടർന്നു പന്തലിച്ചു. അനിൽ പുതുകാലത്തിന്റെ കവിയുമായി. ഞാനാണു കർണൻ കരയുന്ന അവർണൻ എന്ന് പറഞ്ഞ വരികളിലെ രാഷ്ട്രീയം പാടിപ്പറഞ്ഞ കവിയെ കേരള മണ്ണ് പെട്ടെന്നൊന്നും മറക്കില്ല. മൂര്‍ച്ചയും ചേര്‍ച്ചയുമുള്ള വാക്കുകളാല്‍ ആസ്വാദക ഹൃദയങ്ങളില്‍ വിസ്മയമായി അനില്‍ പനച്ചൂരാന്‍ നിറഞ്ഞുനിന്നു.

മലയാളത്തിലെ മികച്ച പ്രണയകവിതകള്‍ അനിലിന്റെ തൂലിക തുമ്പിൽ നിന്നും വിരിഞ്ഞു. ആ വരികളൊക്കെയും ഒരു തലമുറയുടെ പ്രണയ സ്വപ്നങ്ങൾക്കും പ്രണയ നഷ്ടങ്ങൾക്കും കൂട്ടിരുന്നു. ഒടുവിൽ കനവിൽ ഓമനിക്കാൻ ഒരുപിടി കവിതകൾ ബാക്കിയാക്കി അനിൽ പനച്ചൂരാൻ യാത്രയാകുന്നത്.