LiveTV

Live

Kerala

പാലക്കാട് പുലി കെണിയിൽ കുടുങ്ങി

കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്.

പാലക്കാട് പുലി കെണിയിൽ  കുടുങ്ങി

പാലക്കാട് മണ്ണാർക്കാട് പൊതുവപ്പാടത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കെണിയിൽ കുടുങ്ങി. കഴിഞ്ഞ ദിവസം വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പുലിയെ പറമ്പിക്കുളം കടുവ സങ്കേതത്തിലേക്ക് മാറ്റി.

പുലർച്ചെ നാലരയോടെ പുലിയുടെ അലർച്ച കേട്ട ടാപ്പിങ് തൊഴിലാളികളാണ് കൂട്ടിൽ പുലി കുടുങ്ങിയത് ആദ്യം കണ്ടത്. പുലി കുടുങ്ങിയതറിഞ്ഞ് നിരവധി പേരാണ് തടിച്ച് കൂടിയത്. നേരത്തെ നാട്ടുകാർ കണ്ട പുലിയല്ല കെണിയിൽ കുടുങ്ങിയതെന്നും പ്രദേശത്ത് മറ്റ് പുലികൾ ഉള്ളതിനാൽ ഇനിയും കൂട് സ്ഥാപിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപെടുന്നു.

വളർത്തു മൃഗങ്ങളെ പുലി കൊല്ലുന്നത് പതിവായതോടെയാണ് പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചത്. പുലിക്കൊരുക്കിയ കെണിക്ക് സമീപത്തെ ചെറിയ കൂട്ടിൽ നായയെയും ഇട്ടിരുന്നു. നായയെ പിടിക്കായി കൂട്ടിൽ കയറിയതോടെ പുലി കൂട്ടിനകത്തായി. 4 വയസ് ഉള്ള പെൺപുലിയാണ് കെണിയിൽ പെട്ടത്. കഴിഞ്ഞ വർഷവും പ്രദേശത്ത് നിന്നും പുലിയെ പിടികൂടിയിരുന്നു. പുലിയെ പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്ക് മാറ്റി.