LiveTV

Live

Kerala

പാലാ വിട്ടുകൊടുക്കുമോ? ജോസ് കെ മാണിയുടെ പ്രതികരണമിങ്ങനെ

സിപിഎം നേതൃത്വം നല്‍കുന്ന മുന്നണിക്ക് ഇത്തരം വിഷയങ്ങളൊക്കെ പരിഹരിക്കാന്‍ കഴിയുമെന്ന് ജോസ് കെ മാണി.

പാലാ വിട്ടുകൊടുക്കുമോ? ജോസ് കെ മാണിയുടെ പ്രതികരണമിങ്ങനെ

പാലാ സീറ്റ് സംബന്ധിച്ച ചർച്ചകൾ എൽഡിഎഫിൽ നടന്നിട്ടില്ലെന്ന് ജോസ് കെ മാണി. സീറ്റ് സംബന്ധിച്ച് മുന്നണിയിൽ അഭിപ്രായം പറയും. സിപിഎം നേതൃത്വം നല്‍കുന്ന മുന്നണിക്ക് ഇത്തരം വിഷയങ്ങളൊക്കെ പരിഹരിക്കാന്‍ കഴിയും. കേരള കോണ്‍ഗ്രസിനെ ഒരു ലോക്കല്‍ പദവിക്ക് വേണ്ടിയാണ് ഐക്യജനാധിപത്യ മുന്നണിയില്‍ നിന്ന് പുറത്താക്കിയത്. യുഡിഎഫിലേക്ക് തിരിച്ചു പോക്കുണ്ടാകില്ലെന്നും ജോസ് കെ മാണി കണ്ണൂരിൽ പറഞ്ഞു.

പാലാ സീറ്റിന്‍റെ കാര്യം ചർച്ച ചെയ്യാൻ സമയം ആയില്ലെന്നും സീറ്റിനെ ചൊല്ലി അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിലേക്ക് പോകുമെന്നും മന്ത്രി അറിയിച്ചു. പാലായെ ചൊല്ലി മണി സി കാപ്പന്‍ വിഭാഗം ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എന്‍സിപി ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ കേരളത്തിലെത്തും.

അതേസമയം എൻസിപിയുടെ യുഡിഎഫ് പ്രവേശനം തള്ളാതെ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വിഷയം യുഡിഎഫ് ചർച്ച ചെയ്യും. ശരത് പവാറുമായി നേരിട്ട് ചർച്ച നടത്തിയിട്ടില്ല. കേരളത്തിലെ നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും താരിഖ് അൻവർ വ്യക്തമാക്കി.

എന്‍സിപിയുടെ മുന്നണി പ്രവേശനം യുഡിഎഫില്‍ ചർച്ച ചെയ്ത ശേഷം പറയാമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. ഘടക കക്ഷികളുമായി ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.