എ.എം ആരിഫ് എം.പിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ജനുവരി ഏഴാം തിയതി വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കി

എ.എം ആരിഫ് എം.പിയെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ചികിത്സയിലായതിനാല്‍ ജനുവരി ഏഴാം തിയതി വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കിയതായി എം.പിയുടെ ഓഫീസ് അറിയിച്ചു.