കൊല്ലത്ത് വീണ്ടും എം.എല്‍.എയാകാന്‍ താത്പര്യമുണ്ടെന്ന് എം. മുകേഷ് എം.എല്‍.എ
കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൊല്ലം നിയമസഭ മണ്ഡലത്തിലെ വികസന കലണ്ടര്‍ മുകേഷ് എം.എല്‍.എ പുറത്തിറക്കി

കൊല്ലം നിയമസഭ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന സൂചന നല്കി എം. മുകേഷ് എം.എൽ.എ. കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കൊല്ലം നിയമസഭ മണ്ഡലത്തിലെ വികസന കലണ്ടര്‍ മുകേഷ് എം.എല്‍.എ പുറത്തിറക്കി. പി.കെ ഗുരുദാസന്റെ തട്ടകമായിരുന്ന കൊല്ലം നിയമസഭ മണ്ഡലം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായാണ് മുകേഷിന്റെ കൈകളില്‍ എത്തുന്നത്.
ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവിയെ പരാജയപ്പെടുത്തി മുകേഷ് കഴിഞ്ഞ തവണ ഉജ്ജ്വല വിജയം നേടുകയും ചെയ്തു. ഒരു നിയമസഭ തെരഞ്ഞെടുപ്പ് എത്തി നില്ക്കവേ നടന് മുകേഷ് വീണ്ടും ഒരംഗത്തിനെത്തുമോ എന്ന ചോദ്യം കൊല്ലത്ത് ചര്‍ച്ചയാണ്.
ഇപ്പോള്‍ മുകേഷ് തന്നെ മനസ് തുറന്നിരിക്കുന്നു. 2021നു ശേഷവും വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. സിനിമ തിരക്കുകള്‍ മാറ്റി വച്ച് എം. മുകേഷ് എം.എല്‍.എ ഇപ്പോള്‍ മണ്ഡലത്തില്‍ സജ്ജീവമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാണിച്ച് വികസന കലണ്ടറും പുറത്തിറക്കിയിട്ടുണ്ട്. കൊല്ലം ജില്ല സെക്രട്ടറിയേറ്റിനും മുകേഷിന് അവസരം നല്കുന്നതില് വിയോജിപ്പില്ല.