'എടപ്പാളോട്ടത്തിന് രണ്ട് വര്‍ഷം'; ട്രോള്‍ പൂരം തീര്‍ത്ത് ട്രോളന്മാര്
എടപ്പാള്‍ ടൗണില്‍ സംഘടിച്ചു നിന്ന ഒരു വിഭാഗവും അവിടേക്ക് ബൈക്കുകളിലെത്തിയ മറ്റൊരു സംഘവും തമ്മിലാണ് 2019 ജനുവരി 3ന് സംഘര്‍ഷമുണ്ടായത്

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിലൂടെയാണ് മലപ്പുറം എടപ്പാള്‍ പ്രശസ്തി നേടുന്നത്. എടപ്പാള്‍ ജംഗ്ഷനില്‍ ബൈക്കുകളുമായി റാലി നടത്തിയ ബി.ജെ.പി, സംഘപരിവാര്‍ പ്രവര്‍ത്തകരെ നാട്ടുകാര്‍ അടിച്ചോടിക്കുകയും ബൈക്കുകള്‍ ഉപേക്ഷിച്ച് ഓടുന്ന ദൃശ്യങ്ങളുമാണ് വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

എടപ്പാള്‍ ടൗണില്‍ സംഘടിച്ചു നിന്ന ഒരു വിഭാഗവും അവിടേക്ക് ബൈക്കുകളിലെത്തിയ മറ്റൊരു സംഘവും തമ്മിലാണ് 2019 ജനുവരി 3ന് സംഘര്‍ഷമുണ്ടായത്. ബൈക്കിലെത്തിയവരെ എതിര്‍വിഭാഗം വളഞ്ഞിട്ട് അടിച്ചതോടെ ആദ്യമെത്തിയവര്‍ ബൈക്കുകള്‍ ഉപേക്ഷിച്ച് ഓടി പോകുകയായിരുന്നു.

ഈ സംഘര്‍ഷം എടപ്പാള്‍ ഓട്ടം എന്ന പേരില്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ ട്രോളന്മാര് ആഘോഷമാക്കുകയായിരുന്നു. എടപ്പാള്‍ ഓട്ടത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ട്രോളുകളുമായി വീണ്ടും വന്നിരിക്കുകയാണ് ട്രോളന്മാര്.







ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ 52ഉം പൊന്നാനിയില്‍ 26 ഉം ബൈക്കുകള്‍ ആണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണം നടത്തിയ പൊലീസ് പിഴതുക ചുമത്തിയാണ് ചില വാഹനങ്ങള്‍ വിട്ടുകൊടുത്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊന്നാനി എസ്.ഐ നൗഷാദിന്റെ കൈ തല്ലിയൊടിച്ചിരുന്നു. ഈ കേസിലെ പ്രതികളുടേതടക്കമുള്ള ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിരികെ എടുക്കാത്ത ബൈക്കുകള്‍ കാടുമൂടി നശിച്ചു കിടക്കുന്ന ചിത്രങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.