LiveTV

Live

Kerala

ബി.ജെ.പിക്ക്​ വഴിയൊരുക്കാനുള്ള ദാസ്യവേലയാണ് സി.പി.എം ചെയ്യുന്നത്: ഇ.ടി മുഹമ്മദ്​ ബഷീർ

യു.ഡി.എഫ്, വെൽഫയർ പാർട്ടിയുമായി പരസ്യധാരണയാണുണ്ടാക്കിയതെങ്കിൽ സി.പി.എം, എസ്.ഡി.പി.ഐയുമായി രഹസ്യധാരണയുണ്ടാക്കി

ബി.ജെ.പിക്ക്​ വഴിയൊരുക്കാനുള്ള ദാസ്യവേലയാണ് സി.പി.എം 
ചെയ്യുന്നത്: ഇ.ടി മുഹമ്മദ്​ ബഷീർ

സി.പി.എം ഭൂരിപക്ഷവർഗീയതയെ ശക്തിപ്പെടുത്തുകയാണെന്ന് ഇ.ടി മുഹമ്മദ്​ ബഷീർ എം.പി. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന സി.പി.​എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ പ്രസ്​താവനക്ക്​ മറുപടി പറയുകയായിരുന്നു ഇ.ടി.

യു.ഡി.എഫ്, വെൽഫയർ പാർട്ടിയുമായി പരസ്യധാരണയാണുണ്ടാക്കിയതെങ്കിൽ സി.പി.എം, എസ്.ഡി.പി.ഐയുമായി രഹസ്യധാരണയുണ്ടാക്കി. സി.പി.എം ബി.ജെ.പിക്ക്​ വഴിയൊരുക്കാനുള്ള ദാസ്യവേല ചെയ്യുന്നു. ന്യൂനപക്ഷങ്ങളാണ്​ വർഗീയതയുണ്ടാക്കുന്നതെന്ന്​ പ്രചരിപ്പിച്ചുകൊണ്ടുള്ള കുടിലതന്ത്രമാണ്​ സി.പി.എമ്മി​ന്റെതെന്നും ഇ.ടി കൂട്ടിച്ചേർത്തു.

ജമാഅത്തെ ഇസ്​ലാമിയുടെ മതമൗലികയോടൊപ്പം ലീഗ് ചേര്‍ന്നത് തീവ്രവര്‍ഗീയവത്കരണത്തിന്: എ.വിജയരാഘവൻ
Also Read

ജമാഅത്തെ ഇസ്​ലാമിയുടെ മതമൗലികയോടൊപ്പം ലീഗ് ചേര്‍ന്നത് തീവ്രവര്‍ഗീയവത്കരണത്തിന്: എ.വിജയരാഘവൻ