ജമാഅത്തെ ഇസ്ലാമിയുടെ മതമൗലികയോടൊപ്പം ലീഗ് ചേര്‍ന്നത് തീവ്രവര്ഗീയവത്കരണത്തിന്: എ.വിജയരാഘവൻ
മുന്നാക്ക സംവരണത്തിന്റെ കാര്യത്തിലും ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും വിജയരാഘവന് കുറ്റപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ലീഗ് - വെൽഫയർ സംഖ്യത്തെ കോൺഗ്രസ് അംഗീകരിച്ചു. മുന്നാക്ക സംവരണത്തിന്റെ കാര്യത്തിലും ധ്രുവീകരണത്തിന് ശ്രമിച്ചുവെന്നും വിജയരാഘവന് കുറ്റപ്പെടുത്തി.
"നമ്മുടെ സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് യുഡിഎഫ് പരിശ്രമിച്ചത്. അത് എല്ലാ അതിരുകളും ലംഘിച്ച വര്ഗ്ഗീയവത്കരണമായിരുന്നു. ഒരു ഭാഗത്ത് പതിവുപോലെ ബി.ജെ.പിയുമായി വോട്ട് കച്ചവടം. വേറൊരു ഭാഗത്ത് തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുക. മുസ്ലിം ഏകീകരണത്തിന്റെ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമി. അവരുടെ മതമൗലികതാ വാദത്തോടൊപ്പം ലീഗ് ഒത്തുചേര്‍ന്നത് തീവ്ര വര്‍ഗ്ഗീയവത്കരണം പ്രാവര്‍ത്തികമാക്കാനാണ്. സാധാരണ ഗതിയില്‍ കോണ്‍ഗ്രസ്സിനെ പോലൊരു മതനിരപേക്ഷ പാർട്ടി അതംഗീകരിക്കാന്‍ പാടില്ലാത്തതാണ് ". എ. വിജയരാഘവൻ കുറ്റപ്പെടുത്തി.