LiveTV

Live

Kerala

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പൊലീസിനെതിരെയുള്ള പരാതിയും പരിശോധിയ്ക്കുമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി

കേസന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഭവസ്ഥലം സന്ദർശിച്ച് അനീഷിന്‍റെ ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പൊലീസിനെതിരെയുള്ള പരാതിയും പരിശോധിയ്ക്കുമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി

പാലക്കാട് തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയിൽ പൊലീസിനെതിരെയുള്ള പരാതിയും പരിശോധിയ്ക്കുമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. കേസന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഭവസ്ഥലം സന്ദർശിച്ച് അനീഷിന്‍റെ ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

തേങ്കുറിശ്ശിയിലെ അനീഷിനെ ഭാര്യവീട്ടുകാർ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്നലെയാണ് സംഭവസ്ഥലം സന്ദർശിച്ചത്. തുടർന്ന് അനീഷിന്‍റെ വീട് സന്ദർശിച്ച അന്വേഷണ സംഘം ഭാര്യ ഹരിത, അച്ഛൻ, സഹോദരങ്ങൾ തുടങ്ങിയവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വിശദമായ മൊഴിയെടുക്കൽ പിന്നീട് നടത്തും. സംഭവത്തിൽ ലോക്കൽ പൊലീസിനെതിരെയുള്ള ആരോപണങ്ങളും പരിശോധിയ്ക്കുമെന്ന് ഡി.വൈ.എസ്.പി വ്യക്തമാക്കി.