കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം നേരത്തെ പുറപ്പെട്ടു, 15ലധികം പേരുടെ യാത്ര മുടങ്ങി; യാത്രക്കാര്‍ പ്രതിഷേധിക്കുന്നു
മുന്നേകാലിന്റെ വിമാനം ഒന്നേകാലിന് പുറപ്പെട്ടതോടെ പതിനഞ്ചിലധികം പേരുടെ യാത്രമുടങ്ങി. അതേസമയം ഫ്ലൈ ദുബായ് വിമാനത്തിന്റെ സമയമാറ്റം അറിയിച്ചില്ലെന്ന് യാത്രക്കാർ പറഞ്ഞു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം നിശ്ചയിച്ച സമയത്തെക്കാള്‍ നേരത്തെ പുറപ്പെട്ടു. മുന്നേകാലിന്റെ വിമാനം ഒന്നേകാലിന് പുറപ്പെട്ടതോടെ പതിനഞ്ചിലധികം പേരുടെ യാത്രമുടങ്ങി. അതേസമയം ഫ്ലൈ ദുബായ് വിമാനത്തിന്റെ സമയമാറ്റം അറിയിച്ചില്ലെന്ന് യാത്രക്കാർ പറഞ്ഞു. യാത്രക്കാർ വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്, പകരം യാത്രാസംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.