LiveTV

Live

Kerala

കേരള കോൺഗ്രസിനായി വിട്ടുവീഴ്ചയ്ക്കൊരുങ്ങി സി.പി.ഐ

കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് ഗ്രൂപ്പിന് വിട്ടുനൽകാൻ ധാരണയായി. പകരം സീറ്റ് കോട്ടയത്തോ കൊല്ലത്തോ വേണമെന്നാണ് സി.പി.ഐയുടെ നിലപാട്.

കേരള കോൺഗ്രസിനായി വിട്ടുവീഴ്ചയ്ക്കൊരുങ്ങി സി.പി.ഐ

കേരള കോൺഗ്രസിനായി വിട്ടുവീഴ്ചയ്ക്കൊരുങ്ങി സിപിഐ. കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് ഗ്രൂപ്പിന് വിട്ടുനൽകാൻ ധാരണയായി. പകരം സീറ്റ് കോട്ടയത്തോ കൊല്ലത്തോ വേണമെന്നാണ് സി.പി.ഐയുടെ നിലപാട്. കാഞ്ഞിരപ്പള്ളി സീറ്റില്‍ സി.പി.ഐ തന്നെ മത്സരിക്കുമെന്ന മുൻനിലപാടിൽ നിന്ന് പിന്നോട്ട് പോവുകയാണ് സി.പി.ഐ. കാഞ്ഞിരപ്പള്ളി ജോസിന്‍റെ കേരള കോണ്‍ഗ്രസിന് വിട്ടുനില്‍കാന്‍ ധാരണയായി. സി.പി.എമ്മുമായി നടത്തിയ ചർച്ചയിലാണ് കാഞ്ഞിരപ്പള്ളി വിട്ടുനൽകാനുള്ള തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയെ കൂടെനിർത്തിയത് മുന്നണിക്ക് ഗുണകരമായ സാഹചര്യത്തിലാണ് സി.പി.ഐ വിട്ടുവീഴ്ചയ്ക്ക് തയാറായത്. മാത്രമല്ല തദ്ദേശതെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പിള്ളിയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ജോസിന്‍റെ പാര്‍ട്ടിക്ക് കഴിഞ്ഞതും സി.പി.ഐ പരിഗണിച്ചു.

പക്ഷെ പകരം കോട്ടയത്ത് പൂഞ്ഞാറോ, ചങ്ങനാശ്ശേരിയോ ചോദിക്കാനാണ് സി.പി.ഐ നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.എം.പിക്കു നൽകിയ ചവറ സി.പി.എം ഏറ്റെടുക്കുമെന്നുറപ്പാണ്. അതിനാൽ കൊല്ലത്ത് ഒരു അധിക സീറ്റ് കൂടി സി.പി.എം ആവശ്യപ്പെടും. കോവൂർ കുഞ്ഞുമോനെ സി.പി.ഐയിലേക്ക് കൊണ്ടുവന്ന് കുന്നത്തൂരില്‍ മത്സരിപ്പിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.