LiveTV

Live

Kerala

കർഷകർക്ക് ഐക്യദാർഢ്യം; വയനാട് ചുരം ഒറ്റക്കാലില്‍ നടന്നുകയറാന്‍ ഷഫീഖ് പാണക്കാടന്‍

നാളെ വയനാട് അടിവാരത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്

കർഷകർക്ക് ഐക്യദാർഢ്യം; വയനാട് ചുരം ഒറ്റക്കാലില്‍ നടന്നുകയറാന്‍ ഷഫീഖ് പാണക്കാടന്‍

കേന്ദ്രസര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരങ്ങളോട് ഐക്യപ്പെട്ട് വയനാട് ചുരം ഒറ്റക്കാലില്‍ നടന്നുകയറാന്‍ ഒരുങ്ങി യുവാവ്. ഡിഫറന്‍റലി ഏബിൾഡ് പീപ്പിൾസ് ലീഗ് മലപ്പുറം ജില്ലാ ഭാരവാഹിയായ ഷഫീഖ് പാണക്കാടനാണ് വയനാട് ചുരം ഒറ്റക്കാലില്‍ കീഴടക്കാന്‍ ഇറങ്ങിയിരിക്കുന്നത്. നാളെ രാവിലെ വയനാട് അടിവാരത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്. കര്‍ഷക സമരത്തിന് പുറമേ പൗരത്വം നിഷേധിക്കപ്പെട്ടവർക്കും നീതി ലഭിക്കാതെ പോയവർക്കും ചുറ്റുപാടുകളിൽ പ്രതിസന്ധികളോട് പോരാടുന്നവർക്കും ഐക്യപ്പെടുന്നതായും ഷഫീഖ് പാണക്കാടന്‍ വീഡിയോ വ്ലോഗിലൂടെ പറഞ്ഞു.