''തിരുവനന്തപുരം മേളയുടെ വേദി മാത്രമല്ല പാരമ്പര്യം കൂടിയാണ്''; ചലച്ചിത്ര മേള തിരുവനന്തപുരത്ത് തന്നെ നടത്തണമെന്ന് ശശി തരൂര്‍ എം.പി
സംസ്ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നാല് മേഖലകളിലായി മേള നടത്താന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു

അന്തരാഷ്ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്ത് തന്നെ നടത്തണമെന്ന് ശശി തരൂര്‍ എം.പി. തിരുവനന്തപുരം മേളയുടെ വേദി മാത്രമല്ല പാരമ്പര്യം കൂടിയാണെന്നും തരൂര്‍. സംസ്ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നാല് മേഖലകളിലായി മേള നടത്താന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളിലായാണ് മേള നടക്കുകയെന്ന് ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
പ്രഖ്യാപനം വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചേരി തിരിഞ്ഞുള്ള പോര് നടക്കുന്നതാണ് കണ്ടത്. 25ാമത് ഐ.എഫ്.എഫ്.കെ ഫെബ്രുവരിയിൽ നാല് മേഖലകളിലായി നടക്കുമെന്ന വിവരം പങ്കുവെച്ച സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ആദ്യഘട്ട കമന്റ് പോര് ആരംഭിച്ചത്. പിന്നീട് സോഷ്യല്‍ മീഡിയയിലാകെ അനുകൂലിച്ചു പ്രതികൂലിച്ചും ട്രോള്‍ മഴ പെയ്യുന്നതായിരുന്നു കാഴ്ച