കവി നീലമ്പേരൂര്‍ മധുസൂദനന് നായര്‍ അന്തരിച്ചു
82 വയസായിരുന്നു. പട്ടം ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയിലായിരുന്നു അന്ത്യം

പ്രമുഖ മലയാള കവി നീലമ്പേരൂര്‍ മധുസൂദനന് നായര്‍ അന്തരിച്ചു. 82 വയസായിരുന്നു. പട്ടം ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
30ഓളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 2000 ത്തില്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച സാംസ്കാരിക സംഘാടകനായിരുന്നു മധുസൂദനനെന്ന് മുഖ്യമന്ത്രി പറഞ്ഞു.