കുഞ്ഞാലിക്കുട്ടിക്ക് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ദേശീയ എക്സിക്യൂട്ടീവിന്റെ അംഗീകാരം
എന്നാല്‍ എം.പി സ്ഥാനം രാജിവെക്കുന്നത് എപ്പോഴാണെന്നതില്‍ തീരുമാനമായില്ല. ദേശീയ ഭാരവാഹിത്വത്തിലും മാറ്റമില്ല

പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്ന തീരുമാനത്തിന് ലീഗ് ദേശീയ എക്സിക്യൂട്ടീവിന്റെ അംഗീകാരം. എന്നാല്‍ എം.പി സ്ഥാനം രാജിവെക്കുന്നത് എപ്പോഴാണെന്നതില്‍ തീരുമാനമായില്ല. ദേശീയ ഭാരവാഹിത്വത്തിലും മാറ്റമില്ല. റമദാന് നോമ്പുകാലത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തരുതെന്നും പ്രവാസി വോട്ടവകാശത്തില്‍ നിന്ന് ഗള്‍ഫ് പ്രവാസികളെ ഒഴിവാക്കരുതെന്നും ലീഗ് ദേശീയ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.