തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; മുസ്ലിം ലീഗില്‍ സംഘടനാ നടപടി
തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് മുസ്ലിം ലീഗില്‍ സംഘടനാ നടപടി. തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലം കമ്മറ്റിയെ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു.

തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് മുസ്ലിം ലീഗില്‍ സംഘടനാ നടപടി. തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലം കമ്മറ്റിയെ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. ലീഗിന്റെ തിരുവനന്തപുരം ജില്ലാ ട്രഷറർ ഗുലാം മുഹമ്മദിനെ നടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. കോഴിക്കോട് ജില്ലാ നിർവാഹകസമിതിയംഗം ഉൾപ്പടെ നാലു ഭാരവാഹികളെയും സ്ഥാനത്ത് നിന്ന് മാറ്റി.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയേറ്റ് ഇന്ന് കോഴിക്കോട് വെച്ച് നടക്കാനിരിക്കെയാണ് സംസ്ഥാന കമ്മിറ്റിയുടെ നടപടി. രാവിലെ 11 മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് സെക്രട്ടേറിയറ്റില്‍ പ്രധാന അജണ്ട. പൌരത്വ നിയമ ഭേദഗതി,കാര്‍ഷിക നിയമം തുടങ്ങിയവയും ചര്‍ച്ചയാകും.ദേശീയ രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,ദേശീയ പ്രസിഡന്റ് പ്രൊഫസര്‍ കെ.എം ഖാദര്‍ മൊയ്തീന് തുടങ്ങിയവര്‍ പങ്കെടുക്കും.