LiveTV

Live

Kerala

ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടു; യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാണ് മരിച്ചത്. 21ലക്ഷം രൂപയാണ് ഇത്തരത്തില്‍ വിനീതിന് നഷ്ടമായത്.

ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടു; യുവാവ് ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് ആണ് മരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരു വര്‍ഷമായി വിനീത് റമ്മി കളിക്ക് അടിമയായിരുന്നു. ഇതിലൂടെ പലതവണയായി വിനിതീന് പണം നഷ്ടമായിരുന്നു.

ഏകദേശം 21 ലക്ഷം രൂപയാണ് നഷ്ടമായത്. പണം നഷ്ടമായതോടെ നിരാശയിലായ വിനീത് വ്യാഴാഴ്ച വീടിന് സമീപത്ത് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടക്കെണിയിലായതിനെ തുടര്‍ന്ന് വിനീത് ഒരു മാസം മുമ്പ് വീട് വിട്ട് പോയിരുന്നു.

പിന്നീട് പൊലീസ് തിരിച്ചുകൊണ്ട് വരുകയായിരുന്നു. ഐ.എസ്.ആർ.ഒയിലെ കരാർ ജീവനക്കാരനായിരുന്നു വിനീത്. സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.