ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിലെ തൊഴിലാളി പ്രശ്നം; മന്ത്രിതല ചർച്ച നടത്താൻ തീരുമാനം
ജനുവരി 12നാണ് ചർച്ച നടക്കുക. ചർച്ച നടത്താമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയതായി സബ്കലക്ടർ എം.എസ് മാധവിക്കുട്ടി പറഞ്ഞു
തിരുവനന്തപുരത്ത് പൂട്ടിക്കിടക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിലെ തൊഴിലാളി പ്രശ്നം പരിഹരിക്കുന്നതിന് മന്ത്രിതല ചർച്ച നടത്താൻ തീരുമാനം. ജനുവരി 12നാണ് ചർച്ച നടക്കുക. ചർച്ച നടത്താമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയതായി സബ്കലക്ടർ എം.എസ് മാധവിക്കുട്ടി പറഞ്ഞു.
തൊഴിലാളികളുടെ പ്രതിഷേധത്തെത്തുടർന്ന് സബ് കലക്ടർ എത്തിയശേഷമാണ് മരിച്ച പ്രഫുല്ല കുമാറിന്റെ ഇൻക്വസ്റ്റ് നടപടികൾ നടത്തിയത്. കമ്പനിയിലെ കയറ്റിറക്ക് വിഭാഗത്തിലെ തൊഴിലാളിയും വേളി മാധവപുരം സ്വദേശിയുമായ പ്രഫുല്ല കുമാറിനെയാണ് രാവിലെ കമ്പനിക്കുള്ളിലെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.