LiveTV

Live

Kerala

കെ.എം ഷാജിയ്ക്കെതിരായ വധഭീഷണി; അന്വേഷണ സംഘം മുംബൈയിലേക്ക്

കേസിൽ പ്രതിയായ പാപ്പിനിശേരി സ്വദേശി തേജസിനെ കഴിഞ്ഞ രണ്ട് ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. മുംബൈയിലുള്ള ചില സുഹൃത്തുക്കളുമായി നിരവധി തവണ ഇയാൾ ഫോണിൽ സംസാരിച്ചതായി പോലീസ് കണ്ടെത്തി

കെ.എം ഷാജിയ്ക്കെതിരായ വധഭീഷണി; അന്വേഷണ സംഘം മുംബൈയിലേക്ക്

കെ.എം ഷാജി എം.എൽ.എയ്ക്കെതിരായ വധഭീഷണി കേസിൽ കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി അന്വേഷണ സംഘം മുംബൈയിലേക്ക് പോകും. കേസിൽ പ്രതിയായ പാപ്പിനിശേരി സ്വദേശി തേജസിനെ കഴിഞ്ഞ രണ്ട് ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. മുംബൈയിലുള്ള ചില സുഹൃത്തുക്കളുമായി നിരവധി തവണ ഇയാൾ ഫോണിൽ സംസാരിച്ചതായി പോലീസ് കണ്ടെത്തി.

ഇയാളുടെ മുംബൈ ബന്ധം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സി.ഐ പി.ആർ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലേക്ക് പോകുന്നത്. എന്നാൽ ഷാജിക്കെതിരെ തേജസ് നടത്തിയ ഫോൺ സംഭാഷണത്തിൽ കാര്യമായ കഴമ്പ് ഇല്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.