LiveTV

Live

Kerala

കോവിഡ് വാക്സിനേഷന്‍: സംസ്ഥാനത്ത്​​ ട്രയൽ റൺ ആരംഭിച്ചു

കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി കേരളത്തിലെ നാ​ല് ജില്ല​ക​ളില്‍​ ഡ്രൈ ​റ​ണ്‍ തുടങ്ങി

കോവിഡ് വാക്സിനേഷന്‍: സംസ്ഥാനത്ത്​​ ട്രയൽ റൺ ആരംഭിച്ചു

കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി കേരളത്തിലെ നാ​ല് ജി​ല്ല​ക​ളില്‍​ ഡ്രൈ ​റ​ണ്‍ തുടങ്ങി. തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍ക്ക​ട ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രി, പൂ​ഴ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കിം​സ് ആ​ശു​പ​ത്രി, ഇ​ടു​ക്കി വാ​ഴ​ത്തോ​പ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പാ​ല​ക്കാ​ട് നെ​ന്മാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, വ​യ​നാ​ട് കു​റു​ക്കാ​മൂ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളിലാണ് ​ഡ്രൈ ​റ​ൺ നടക്കുന്നത്.

വാക്സിൽ കുത്തിവെപ്പിന് മുന്നോടിയായുള്ള നടപടി ക്രമങ്ങളും സൗകര്യങ്ങളും ഫലപ്രദമാണോയെന്ന് പരിശോധിക്കുകയാണ് ട്രയൽ റൺ നടത്തുക വഴി ലക്ഷ്യമിടുന്നത്. രാ​വി​ലെ ഒ​മ്പ​തിന് ആരംഭിച്ച ഡ്രൈ റൺ 11ന് അവസാനിക്കും. ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ പ്രതിനിധികളായി 25 പേർ വീതം ഓരോ കേന്ദ്രത്തിലും ട്രയലിൽ പങ്കെടുക്കും. പേ​രൂ​ര്‍ക്ക​ട ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രിയിലെ ട്രയൽ റണ്ണിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തു.

കോവിഡ് വാക്സിൻ വിതരണത്തിന് കേരളം പൂർണ സജ്ജമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് എത്ര വാക്സിൻ യൂണിറ്റുകൾ ലഭിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും. വൈകാതെ തന്നെ വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കോ​വി​ഷീ​ൽ​ഡ്​ വാക്സിനെ കുറിച്ച് ആശങ്കകളില്ലെന്നും മന്ത്രി ശൈലജ മാധ്യമങ്ങളോട് വ്യക്തമാക്കി.