LiveTV

Live

Kerala

മഅ്ദനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; രണ്ടാം ദിവസവും നിരീക്ഷണത്തില്‍

രക്തസമ്മര്‍ദ്ദത്തിലെ നിരന്തര വ്യതിയാനങ്ങള്‍, ശക്തമായ വേദന എന്നിവ തുടരുന്നതിനാലാണ് ആശുപത്രിയില്‍ നിരീക്ഷണം തുടരുന്നത്

മഅ്ദനിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; രണ്ടാം ദിവസവും നിരീക്ഷണത്തില്‍

വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്കായി ബംഗ്ലൂരുവിലെ അല്‍ സഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ശസ്ത്രക്രിയക്ക് ശേഷം രണ്ടാം ദിവസവും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നു. രക്തസമ്മര്‍ദ്ദത്തിലെ നിരന്തര വ്യതിയാനങ്ങള്‍, ശക്തമായ വേദന എന്നിവ തുടരുന്നതിനാലാണ് ആശുപത്രിയില്‍ നിരീക്ഷണം തുടരുന്നത്. കുറച്ച് ദിവസം ആശുപത്രിയില്‍ തന്നെ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യ സൂഫിയ മഅ്ദനി, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവര്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്. കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകള്‍ ഉപയോഗിച്ചിട്ടും രക്തസമ്മര്‍ദ്ദവും കിഡ്‌നിയുടെ പ്രവത്തനക്ഷമത നിര്‍ണ്ണയിക്കുന്ന ക്രിയാറ്റിന്റെ അളവും വലിയ തോതില്‍ വര്‍ദ്ധിക്കുകയും നിയന്ത്രണവിധേയമല്ലാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.