LiveTV

Live

Kerala

കഴക്കൂട്ടം കുടിയിറക്കൽ സംഭവം; ഇതുവരെ കേസെടുക്കാതെ പൊലീസ്

പ്രദേശവാസികളായ ദിൽഷാദ്, ഷംനാദ് എന്നിവർ മാരകായുധങ്ങളുമായി എത്തി കുട്ടികളെ ബലമായി പിടിച്ചിറക്കി വീട് പൊളിക്കുകയായിരുന്നു

കഴക്കൂട്ടം കുടിയിറക്കൽ സംഭവം; ഇതുവരെ കേസെടുക്കാതെ പൊലീസ്

കഴക്കൂട്ടം കുടിയിറക്കൽ സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. ഡിസംബർ 17നാണ് യുവതിയെയും 3 കുട്ടികളെയും അയൽവാസികൾ പുറമ്പോക്ക് ഭൂമിയിൽ കെട്ടിയ കുടിലിൽ നിന്ന് പുറത്താക്കിയത്. ഈ വാര്‍ത്ത പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥലം സന്ദര്‍ശിക്കുകയും കേസെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

അയല്‍വാസിയായ ഷംനാദും ദില്‍ഷാദുമാണ് ഇവരെ പുറമ്പോക്ക് ഭൂമിയില്‍ നിന്നും പുറത്താക്കിയത്. കുട്ടികള്‍ക്ക് മുന്നില്‍വെച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ കുടില്‍ പൊളിച്ചുമാറ്റിയത്. എന്നാല്‍ ഇത് ഭൂമി സംബന്ധമായ കേസാണെന്നും അതില്‍ റെവന്യൂ വകുപ്പാണ് കേസെടുക്കേണ്ടതെന്നുമാണ് പൊലീസ് പറയുന്നത്.

എന്നാല്‍ അവിടെ ക്രിമിനല്‍ കുറ്റം നടന്നിട്ടുണ്ടെന്നും അതില്‍ കേസെടുക്കേണ്ടതുണ്ടെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.

സർക്കാർ രേഖകൾ പ്രകാരം ഈ സ്ഥലം പുറമ്പോക്ക് ഭൂമിയാണ്. എന്നാൽ സ്വന്തമായി വീടില്ലാത്ത സുറുമിയും മൂന്ന് പെണ്‍മക്കളും ഏ‍ഴ് വർഷമായി ഇവിടെ ഷെഡ്കെട്ടി താമസിക്കുകയായിരുന്നു. ഈ മാസം 17ന് പ്രദേശവാസികളായ ദിൽഷാദ്, ഷംനാദ് എന്നിവർ മാരകായുധങ്ങളുമായി എത്തി കുട്ടികളെ ബലമായി പിടിച്ചിറക്കി വീട് പൊളിക്കുകയായിരുന്നു. ഷംനാദിന്‍റെ വീടിന് പുറകിലുള്ള വസ്തുവിലേക്ക് വ‍ഴി ലഭിക്കാൻ വേണ്ടിയാണ് ഇവർ എങ്ങനെ ചെയ്തതെന്നാണ് സുറുമി പറയുന്നത്